Skip to main content

മുഖം മൂടി

പതിവുപോലെ എഴുന്നേറ്റു ചുമരിൽ തൂങ്ങി കിടക്കുന്ന അനേകം മുഖം മൂടിയെ ഒന്ന് നോക്കി എല്ലാത്തിലും പുഞ്ചിരി വളരെ അധികം ഉണ്ടായിരുന്നു ഒന്നൊഴികെ. അത് ചുമരിലെ കണ്ണാടിയാണെന്ന് തിരിച്ചറിയാൻ കുറച്ച് സമയം എടുത്തു. കുളി കഴിഞ്ഞ് അതിൽ നിന്നും ഒന്നെടുത്ത് വച്ച് യാത്രയായ്. ഏറെ മണിക്കൂറുകൾക്ക് ശേഷം തിരിച്ചെത്തി ചുമരിൽ തൂക്കുന്നതു വരെ ഇരുന്ന മുഖം മൂടിയിൽ 2 തുള്ളി കണ്ണ് നീർ പറ്റിയിരിക്കുന്നത് കണ്ട് ഞാൻ ഒരു ചെറു തൂവാല എടുത്ത് തുടച്ച് ചുമരിൽ തന്നെ തൂക്കി. തൂവാല എടുത്ത് ചവറ്റുകുട്ടയിലേക്ക് ഇട്ട നേരം നാൻ കണ്ടു ഇതുപോലെ നൂറോളം മുഖം മൂടിൾ ചായം പോയ് കിടക്കുന്നു. ഇതേ കണ്ണുനീർ കാരണം.

Comments

Popular posts from this blog

ആദ്യരാത്രി

സമയം ഒച്ചിനെ പോലെ കടന്ന് പോകുകയാണ് പകലൊക്കെ എന്ത് വേഗത്തിലാണ് സമയം പോയിക്കൊണ്ടിരുന്നത് കൈയ്യിലെ മൊബൈൽ നോക്കി കൊണ്ട് ഇരുന്ന എന്നിക്ക്‌ പലതരം ഓർമകൾ അലയടിക്കാൻ തുടങ്ങി.  പലതും പേടിപ്പിക്കുന്ന ഒന്ന്, ഞാൻ എങ്ങനെ ഇത് ചെയ്യും, മനസ്സിൽ പല കണക്കു കൂട്ടലുകളും കിഴിക്കലുകളും നടത്തി ഒടുവിൽ 12 മണി ആയന്ന് ഉറപ്പു വരുത്തി പതിയെ കിടക്കയിൽ നിന്നും തലപൊക്കി നോക്കി, അതെ എല്ലാരും ഉറങ്ങി കഴിഞ്ഞു.   എന്നാലും മനസ്സിൽ ഒരു ഉൽകണ്ട ഇനി ആരേലും ഉറങ്ങാതിരിക്കുവാണങ്കിലോ,,, പേടിപതിയെ പതിയെ എന്നെ ആക്രമിച്ചു കൊണ്ടേ ഇരുന്നു എന്നാലും മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ഒത്തിരി സമയം വേണ്ടി വന്നു 12:10 ഓടു കൂടി ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു എങ്ങും ഇരുട്ടാണ് ഞാൻ കാത് കൂർപ്പിച്ചു നോക്കി ചീവീടിന്റെ ഒച്ച കതsപ്പിച്ചു കൊണ്ട ഇരുന്നു. ഇതു വരെ ഞാൻ ഇത്രയും ഒച്ചയിൽ ചീവീട് കരയുന്നത് കേട്ടിട്ടില്ല വേണോ വേണ്ടയോ എന്ന ചിന്ത എന്നെ വല്ലാണ്ട് അലട്ടികൊണ്ടേ ഇരുന്നു. ദൈര്യം മുഴുവൻ സംഭരിച്ച് ഞാൻ എഴുന്നേറ്റു നടന്നു,, ഇരുട്ടാണങ്കിലും എന്റെ ബാഗിന്റെ സ്ഥനം എനിക്ക് കൃത്യമായ് ഓർമ്മയുണ്ട്, ബാഗിനെ ലക്ഷ്യമാക്കി നടന്നു. ഓരോ ചുവടും പതിയെ വച...

അതിഥി

 ഇന്നത്തെ പോലെ അല്ല നാളെ. നാളെ എൻ്റെ കൂടെ കിടക്ക പങ്കിടാൻ ഒരു അതിഥി ഉണ്ട്. കണ്ടു സംസാരിച്ചു എന്നതിലുപരി എനിക്ക് ഒന്നുമറിയില്ല അവളെ കുറിച്ച്. അവൾക്കും.. എങ്ങനെ ഞാൻ ഒരു ജീവിതം തുടങ്ങും.  എങ്ങും എത്താത്ത ചിന്തകൾ മുറുകുമ്പോളുംളും പുറത്ത് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സംസാരങ്ങളും ചിരികളും കേൾക്കാം .അവരുടെ സന്തോഷത്തിൽ ഞാൻ പങ്കുചേർന്നിട്ടുണ്ട് പലതവണ.. പക്ഷേ,.....  ഇപ്പോൾ ഞാൻ തന്നെയാണ്   പ്രതി എന്ന് തോന്നിപോകുന്നു.  കലവറക്കു പിന്നിൽ തകൃതിയായി  വള്ളം കളി പരിപാടി നടക്കുന്നുണ്ട്. ഇതു വരെ തീർനില്ലെ എന്ന് ചുമ്മാ മനസ്സിനോട് ചോദിച്ചു. അവരുടെ സന്തോഷം അല്ലേ എന്ന മറുപടിയും ഞാൻ തന്നെ എനിക്ക് നൽകി. അപ്പോഴേക്കും ഒരാൾ വന്നു കൈ തന്നു സ്നേഹം നിറഞ്ഞ കൈ തരീലിൽ, എനിക്ക് ആളെ മനസ്സിലായില്ല എന്നാലും ആ ഒരു ഭാവം പുറത്തു വരാതെ ഞാൻ നന്നായ് ഒരു ചിരി പാസ്സാക്കി. ഇത് പുതുമ ഉള്ളതല്ലല്ലോ അഞ്ച് മണിക്കൂർ ആയ് ഇതാണല്ലോ ചെയ്യുന്നേ മുഷിഞ്ഞാലും ചെയ്തു കൊണ്ടെ ഇരിക്കണം..അതാണല്ലോ നാട്ടുനടപ്പ്.  നാളത്തെ കുറിച്ചുള്ള ഓർമ്മകളാകണം ഇന്നത്തെ എന്നെ പിന്നിലേക്ക്  വലിക്കുന്നത്. നാളെ ഒരാൾ വന്നാൽ ...

ഈ ഇരുട്ടിൽ ചുറ്റും നിന്റ ഓർമകളാണ്.

ചങ്കിനകത്ത് ഒരു പിടച്ചിലാ. എന്താനറിയില്ല മാഞ്ഞുപോണില്ല കണ്ണിൽ നിന്നും  മനസ്സിൽ നിന്നും. പ്രണയമായിരുന്നില്ല ഒരു തരം ഭ്രാന്തയിരുന്നു നിന്നോട്. കണ്ണീരിലും ചെറുസന്തോഷം കണ്ടെത്താൻ ആസ്വദിക്കാൻ പഠിപ്പിച്ച പ്രണയമേ. ഒരു നിമിഷം കൊണ്ട് എല്ലാണ്ടായാ പിടിച്ചു നിർത്താൻ എന്നെകൊണ്ടായാലും മനസിനെ കൊണ്ടാകില്ല. തോൽപ്പിച്ച് കൊണ്ടിരിക്കുവാണ് മനസിനെ സ്വപ്നങ്ങളെ  എന്നെ തന്നെ, മാംസപേശികളെ പഠിപ്പിച്ചു വച്ചിരിക്കുകയാ ആര് വന്നാലും സുന്ദരമായി ചിരിക്കാൻ. കണ്ണുകളെ വിലങ്ങു വച്ചിരിക്കുകയാ. ഒരു പിടി കണ്ണുനീർ തായേ പോകാതിരിക്കാൻ. എന്നാലും ഒറ്റക്കിരിക്കുമ്പോൾ കൈവിലങ്ങു പൊട്ടിച്ചങ്ങനെ വരും. എപ്പോളും ഒറ്റക്കാണ് ഞാൻ എന്ന് ആരെ പറഞ്ഞു ബോധ്യപ്പെടുത്താനാ. എന്നാലും ഒരു ആശ്വാസം ഈ ഇരുട്ടാണ്. എന്നെ പോലും ഞാൻ കാണുന്നില്ലലോ. പറഞ്ഞു പഠിപ്പിക്കാനും കരഞ്ഞു തീർക്കാനും ഇതിലും നല്ല സ്ഥലം വേറെ എല്ല. എവിടെ അഭയം തേടുന്നുവോ അവിടെ ഇഷ്ടം തോന്നും എന്നുപറയണത് ചുമ്മാതല്ല. ഇഷ്ടമാണ്. കാരണം ഈ ഇരുട്ടിൽ ചുറ്റും നിന്റ ഓർമകളാണ്. എനിക്ക് മാത്രം ഒരുക്കാനുള്ള ഒരു പിടി ഓർമകൾ. ജീവിക്കാൻ അത് മതിയോ എന്നറിയില്ല എന്ന ഒന്ന് കണ്ണുനനക്കാൻ അത് ധാരാളമാണ്