Skip to main content

പ്രാന്ത്

ഉറക്കത്തിലെന്നവണ്ണം ഞാൻ എഴുനേറ്റു. ഇടുങ്ങിയ മുറിയിൽ ഞാൻ ഒറ്റക്കായിരുന്നു. ഏതാ സ്ഥലം ഞാൻ എവിടാണ് എന്നൊരായിരം ചോദ്യങ്ങൾ ആ ഇരുപ്പിൽ തന്ന കടന്നു പോയ്. എത്ര നേരം അങ്ങനെ ഇരുന്നു എന്ന് എനിക്കറിയില്ല. ഒരു വെള്ള കുപ്പായക്കാരന്റ വരവാണ് ആ ചോദ്യത്തിൽ നിന്നും എന്നെ മുക്തനാക്കിയത്. എന്നെ നോക്കി ഒരു ചെറു പുഞ്ചിരി നൽകി അയാൾ ആ ഇട വഴിയിൽകുടി മറഞ്ഞു . ആ ചിരിയിൽ ഏറെ കാലത്തെ പരിജയമുണ്ടായിരുന്നു എന്നൊരു തോന്നൽ. ശരിക്കും ആരാണയാൽ കൊറേ നേരം ആ ചോദ്യം കിടന്നോടി. അപ്പോളേക്കും കറുത്ത കുപ്പായ കാരൻ കയ്യിൽ വടിയുമായി വന്നു എന്നെ വല്ലാണ്ട് നോക്കിയിട്ട് ആയാലും മറഞ്ഞു. അയാളുടെ മുഖത്തു ഒരു പുച്ഛ ഭാവമാണ് കയ്യിലെ വാടി ഇടക്കിടക്ക് തിരുമുന്നടയിരുന്നു. എന്തിന്? എനിക്കറിയില്ല അയാളെ. പറയുംപോലെ എനിക്കുമുണ്ടല്ലോ കുപ്പായം അതും മുഷിഞ്ഞ ഒരെണ്ണം ഞാൻ പരതി. അതിൽ കിശകളൊന്നുമില്ല. എന്നാലും നെഞ്ചിലായി ഒരു നമ്പർ പതിപ്പിച്ചിട്ടുണ്ട് 78. എന്നാലും 1ഉം 2ഉം ഒന്നും കിട്ടിയില്ലല്ലോ എന്ന സങ്കടവും തോന്നി. വീണ്ടും ഞാൻ പരതി എവിടെ മുഷിഞ്ഞ പുതപ്പുണ്ട്. ഏറെ നാളായി കഴുകിട്ടു എന്ന് തോന്നുന്നു. അവിടെനിന്നും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോ കാലിൽ എന്തോ തടയുന്നത് പോലെ തോന്നി. ചങ്ങല കണ്ണികൾ എന്റ കാലിൽ അഭരമാക്കിയിരിക്കുന്നു. എന്തിനാ ഏതു ഞാൻ ചങ്ങല കൈകൊണ്ടാന്ന് തടവി നോക്കി നല്ല പഴക്കമുണ്ട്. കാല് സ്വാതന്ത്രമാക്കാൻ ഏറെ ശ്രമിച്ചു നടന്നില്ല. അപ്പോളാണ് ഞാൻ കാലിലെ പാടുകൾ ശ്രദ്ധിക്കുന്നത് ചങ്ങാലകളാൽ ഏറെ തഴമ്പുകൾ കാളിലുണ്ട്. അപ്പോൾ ഏറെ കാലമായ് ഞാൻ ഈ ആഭരണം അണിയാൻ തുടങ്ങിട്. ചുറ്റും നോക്കിയപ്പോൾ ഒരു പത്രവും ഒരു കോപ്പയും ഉണ്ട്. പിന്നെ ചുമരിൽ കൊറേ ചിത്രങ്ങളും . ഏതൊക്കെ ചിത്രങ്ങളെന്നു പറഞ്ഞാൽ അത് ചിലപ്പോ ചിത്രങ്ങൾക്ക് അപമാനമാകും ഏതോ കൊച്ചു കുട്ടി വരച്ചതാകും. അതിന്റ പൊടികൾ തായേ കാണാം. എന്നാലും ഏതാകും ആ കുട്ടി .എവിട ഞാൻ വേറെ ആരേയും കണ്ടതുമില്ല. ചങ്ങലകൾ കിലുക്കി പതിയെ ആ ഇരുമ്പായിലേക്കു നടന്നു അരണ്ട വെളിച്ചം മാത്രമേ ഉള്ളു. അതും പുറത്തു കത്തിച്ചു വച്ചിരിക്കുന്ന ഒരു എന്തോ ഒരു സാധനം. കുറച്ചു നേരം. കുടി ഞാൻ ആ ഇരുട്ടിലേക്ക് നോക്കിനിന്നു കറുത്ത കുപ്പായ കാരന്റ വരവ് അതിനൊരു അവസാനമുണ്ടാക്കി. അയാൾ പല്ലും കടിച്ചുപിടിച്ചോണ്ടു പറഞ്ഞു "പോയി കിടക്കട പ്രാന്താ" ഒരു നിമിഷം ഞാൻ ഭയന്ന് കൈയിലെ വാടി അപ്പോളും ഞെരിച്ചു കൊണ്ടേ ഇരുന്നു. ഞാൻ പതിയെ അവിടെ വന്നിരുന്നു. എന്താ ഇത്‌ എനിക്കൊന്നും മനസിലാകുന്നില്ല. അയാളുടെ കാലോചയും ഇതേ വാചകവും വീണ്ടും ഞാൻ കേട്ടു.നേരത്തെ വെള്ള കുപ്പായകാൻ വന്നപ്പോൾ സൂര്യനുണ്ടായിരുന്നു. എപ്പോൾ ഇല്ല. കുറെ നേരമായോ ഞാൻ എന്നിട്ടു. ആർക്കറിയാനാണ് . എന്നെ അയാൾ പ്രാന്തന്നാണല്ലോ വിളിച്ചത് ഇനി എന്താ എന്റ പേര് വല്ലതുമാണോ. ആകില്ല ഇന്നാൽ അയാൾ ഇതേ വാക്കുകൾ വീണ്ടും വീണ്ടും ആവർത്തിക്കില്ലലോ. പിന്നെന്താണ് പ്രാന്ത്. ഞാൻ പതിയെ അവിടെ കിടന്നു. ചുറ്റും നോക്കി സമയം ഏറെ വൈകിയിരുന്നു. ചുറ്റും ഇരുട്ടാ. ആരുടേയും ഒച്ച കേൾക്കുന്നില്ല. ഒന്ന് കണ്ണടച്ച് തുറന്നപ്പോൾ എങ്ങുനിന്നോ ഒരു ചെറിയ വെളിച്ചം എന്റടുത്തു വന്നു. എന്തോ തലയിൽ നിന്നും ഒരു പുകച്ചിൽ പോലെ കുറെ നേരം അതിനെ നോക്കിനിന്നു. എനിക്കറിയാം ഏതു മാലാഖയാ.

Comments

Popular posts from this blog

ആദ്യരാത്രി

സമയം ഒച്ചിനെ പോലെ കടന്ന് പോകുകയാണ് പകലൊക്കെ എന്ത് വേഗത്തിലാണ് സമയം പോയിക്കൊണ്ടിരുന്നത് കൈയ്യിലെ മൊബൈൽ നോക്കി കൊണ്ട് ഇരുന്ന എന്നിക്ക്‌ പലതരം ഓർമകൾ അലയടിക്കാൻ തുടങ്ങി.  പലതും പേടിപ്പിക്കുന്ന ഒന്ന്, ഞാൻ എങ്ങനെ ഇത് ചെയ്യും, മനസ്സിൽ പല കണക്കു കൂട്ടലുകളും കിഴിക്കലുകളും നടത്തി ഒടുവിൽ 12 മണി ആയന്ന് ഉറപ്പു വരുത്തി പതിയെ കിടക്കയിൽ നിന്നും തലപൊക്കി നോക്കി, അതെ എല്ലാരും ഉറങ്ങി കഴിഞ്ഞു.   എന്നാലും മനസ്സിൽ ഒരു ഉൽകണ്ട ഇനി ആരേലും ഉറങ്ങാതിരിക്കുവാണങ്കിലോ,,, പേടിപതിയെ പതിയെ എന്നെ ആക്രമിച്ചു കൊണ്ടേ ഇരുന്നു എന്നാലും മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ഒത്തിരി സമയം വേണ്ടി വന്നു 12:10 ഓടു കൂടി ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു എങ്ങും ഇരുട്ടാണ് ഞാൻ കാത് കൂർപ്പിച്ചു നോക്കി ചീവീടിന്റെ ഒച്ച കതsപ്പിച്ചു കൊണ്ട ഇരുന്നു. ഇതു വരെ ഞാൻ ഇത്രയും ഒച്ചയിൽ ചീവീട് കരയുന്നത് കേട്ടിട്ടില്ല വേണോ വേണ്ടയോ എന്ന ചിന്ത എന്നെ വല്ലാണ്ട് അലട്ടികൊണ്ടേ ഇരുന്നു. ദൈര്യം മുഴുവൻ സംഭരിച്ച് ഞാൻ എഴുന്നേറ്റു നടന്നു,, ഇരുട്ടാണങ്കിലും എന്റെ ബാഗിന്റെ സ്ഥനം എനിക്ക് കൃത്യമായ് ഓർമ്മയുണ്ട്, ബാഗിനെ ലക്ഷ്യമാക്കി നടന്നു. ഓരോ ചുവടും പതിയെ വച...

അതിഥി

 ഇന്നത്തെ പോലെ അല്ല നാളെ. നാളെ എൻ്റെ കൂടെ കിടക്ക പങ്കിടാൻ ഒരു അതിഥി ഉണ്ട്. കണ്ടു സംസാരിച്ചു എന്നതിലുപരി എനിക്ക് ഒന്നുമറിയില്ല അവളെ കുറിച്ച്. അവൾക്കും.. എങ്ങനെ ഞാൻ ഒരു ജീവിതം തുടങ്ങും.  എങ്ങും എത്താത്ത ചിന്തകൾ മുറുകുമ്പോളുംളും പുറത്ത് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സംസാരങ്ങളും ചിരികളും കേൾക്കാം .അവരുടെ സന്തോഷത്തിൽ ഞാൻ പങ്കുചേർന്നിട്ടുണ്ട് പലതവണ.. പക്ഷേ,.....  ഇപ്പോൾ ഞാൻ തന്നെയാണ്   പ്രതി എന്ന് തോന്നിപോകുന്നു.  കലവറക്കു പിന്നിൽ തകൃതിയായി  വള്ളം കളി പരിപാടി നടക്കുന്നുണ്ട്. ഇതു വരെ തീർനില്ലെ എന്ന് ചുമ്മാ മനസ്സിനോട് ചോദിച്ചു. അവരുടെ സന്തോഷം അല്ലേ എന്ന മറുപടിയും ഞാൻ തന്നെ എനിക്ക് നൽകി. അപ്പോഴേക്കും ഒരാൾ വന്നു കൈ തന്നു സ്നേഹം നിറഞ്ഞ കൈ തരീലിൽ, എനിക്ക് ആളെ മനസ്സിലായില്ല എന്നാലും ആ ഒരു ഭാവം പുറത്തു വരാതെ ഞാൻ നന്നായ് ഒരു ചിരി പാസ്സാക്കി. ഇത് പുതുമ ഉള്ളതല്ലല്ലോ അഞ്ച് മണിക്കൂർ ആയ് ഇതാണല്ലോ ചെയ്യുന്നേ മുഷിഞ്ഞാലും ചെയ്തു കൊണ്ടെ ഇരിക്കണം..അതാണല്ലോ നാട്ടുനടപ്പ്.  നാളത്തെ കുറിച്ചുള്ള ഓർമ്മകളാകണം ഇന്നത്തെ എന്നെ പിന്നിലേക്ക്  വലിക്കുന്നത്. നാളെ ഒരാൾ വന്നാൽ ...

ഈ ഇരുട്ടിൽ ചുറ്റും നിന്റ ഓർമകളാണ്.

ചങ്കിനകത്ത് ഒരു പിടച്ചിലാ. എന്താനറിയില്ല മാഞ്ഞുപോണില്ല കണ്ണിൽ നിന്നും  മനസ്സിൽ നിന്നും. പ്രണയമായിരുന്നില്ല ഒരു തരം ഭ്രാന്തയിരുന്നു നിന്നോട്. കണ്ണീരിലും ചെറുസന്തോഷം കണ്ടെത്താൻ ആസ്വദിക്കാൻ പഠിപ്പിച്ച പ്രണയമേ. ഒരു നിമിഷം കൊണ്ട് എല്ലാണ്ടായാ പിടിച്ചു നിർത്താൻ എന്നെകൊണ്ടായാലും മനസിനെ കൊണ്ടാകില്ല. തോൽപ്പിച്ച് കൊണ്ടിരിക്കുവാണ് മനസിനെ സ്വപ്നങ്ങളെ  എന്നെ തന്നെ, മാംസപേശികളെ പഠിപ്പിച്ചു വച്ചിരിക്കുകയാ ആര് വന്നാലും സുന്ദരമായി ചിരിക്കാൻ. കണ്ണുകളെ വിലങ്ങു വച്ചിരിക്കുകയാ. ഒരു പിടി കണ്ണുനീർ തായേ പോകാതിരിക്കാൻ. എന്നാലും ഒറ്റക്കിരിക്കുമ്പോൾ കൈവിലങ്ങു പൊട്ടിച്ചങ്ങനെ വരും. എപ്പോളും ഒറ്റക്കാണ് ഞാൻ എന്ന് ആരെ പറഞ്ഞു ബോധ്യപ്പെടുത്താനാ. എന്നാലും ഒരു ആശ്വാസം ഈ ഇരുട്ടാണ്. എന്നെ പോലും ഞാൻ കാണുന്നില്ലലോ. പറഞ്ഞു പഠിപ്പിക്കാനും കരഞ്ഞു തീർക്കാനും ഇതിലും നല്ല സ്ഥലം വേറെ എല്ല. എവിടെ അഭയം തേടുന്നുവോ അവിടെ ഇഷ്ടം തോന്നും എന്നുപറയണത് ചുമ്മാതല്ല. ഇഷ്ടമാണ്. കാരണം ഈ ഇരുട്ടിൽ ചുറ്റും നിന്റ ഓർമകളാണ്. എനിക്ക് മാത്രം ഒരുക്കാനുള്ള ഒരു പിടി ഓർമകൾ. ജീവിക്കാൻ അത് മതിയോ എന്നറിയില്ല എന്ന ഒന്ന് കണ്ണുനനക്കാൻ അത് ധാരാളമാണ്