Skip to main content

Posts

Showing posts from 2019

മരണം

മരണമേ നീ എന്നെ തേടി വരരുതേ, ഞാൻ നിന്നെ തേടി വരും .... "എൻ്റെ  ഇലകളെല്ലാം കൊഴിഞ്ഞു വീഴുമ്പോൾ .. എൻ്റെ  പൂക്കൾ അവൾക്കുവേണ്ടി പൂക്കാതിരിക്കുമ്പോൾ .. എൻ്റെ  ഫലങ്ങൾ കായ്ക്കാതാകുമ്പോൾ.. എൻ്റെ  തണ്ടുകൾ ഉണങ്ങി തീരുമ്പോൾ .. എൻ്റെ  വേരുകൾ ജലകണങ്ങളിലേക്ക് എത്താതിരിക്കുമ്പോൾ .. തല കുമ്പിട്ട് ഉഷ്ണമേൽ കാറ്റിൽ ഞാൻ ഭൂമിയിൽ ചുബിക്കാറാകുമ്പോൾ... എൻ്റെ  അവസാന ബാഷ്പവും അടർന്നു വീഴുമ്പോൾ "... ഞാൻ നിന്നെ സ്വാഗതം ചെയ്യും. എൻ്റെ  മാറിലെ സ്വപ്നങ്ങൾ കാറ്റിൽ പറന്നു പോകുബോൾ ഞാൻ നിന്നെ തേടി വരും .. എന്നന്നെക്കുമായ്‌,... ഈ ലോകത്തോട് വിടപറഞ്ഞ് .. മരവിച്ചു തണുത്തുറഞ്ഞ എന്റെ ചെവിയിൽ നാണിച്ചു വന്ന് നിനക്ക് പറയാം .. "നിന്നെ ഞാൻ കീഴ്പ്പെടുത്തിയിരിക്കുന്നു ...... പൂർണമായും " ;......