ഉറക്കത്തിലെന്നവണ്ണം ഞാൻ എഴുനേറ്റു. ഇടുങ്ങിയ മുറിയിൽ ഞാൻ ഒറ്റക്കായിരുന്നു. ഏതാ സ്ഥലം ഞാൻ എവിടാണ് എന്നൊരായിരം ചോദ്യങ്ങൾ ആ ഇരുപ്പിൽ തന്ന കടന്നു പോയ്. എത്ര നേരം അങ്ങനെ ഇരുന്നു എന്ന് എനിക്കറിയില്ല. ഒരു വെള്ള കുപ്പായക്കാരന്റ വരവാണ് ആ ചോദ്യത്തിൽ നിന്നും എന്നെ മുക്തനാക്കിയത്. എന്നെ നോക്കി ഒരു ചെറു പുഞ്ചിരി നൽകി അയാൾ ആ ഇട വഴിയിൽകുടി മറഞ്ഞു . ആ ചിരിയിൽ ഏറെ കാലത്തെ പരിജയമുണ്ടായിരുന്നു എന്നൊരു തോന്നൽ. ശരിക്കും ആരാണയാൽ കൊറേ നേരം ആ ചോദ്യം കിടന്നോടി. അപ്പോളേക്കും കറുത്ത കുപ്പായ കാരൻ കയ്യിൽ വടിയുമായി വന്നു എന്നെ വല്ലാണ്ട് നോക്കിയിട്ട് ആയാലും മറഞ്ഞു. അയാളുടെ മുഖത്തു ഒരു പുച്ഛ ഭാവമാണ് കയ്യിലെ വാടി ഇടക്കിടക്ക് തിരുമുന്നടയിരുന്നു. എന്തിന്? എനിക്കറിയില്ല അയാളെ. പറയുംപോലെ എനിക്കുമുണ്ടല്ലോ കുപ്പായം അതും മുഷിഞ്ഞ ഒരെണ്ണം ഞാൻ പരതി. അതിൽ കിശകളൊന്നുമില്ല. എന്നാലും നെഞ്ചിലായി ഒരു നമ്പർ പതിപ്പിച്ചിട്ടുണ്ട് 78. എന്നാലും 1ഉം 2ഉം ഒന്നും കിട്ടിയില്ലല്ലോ എന്ന സങ്കടവും തോന്നി. വീണ്ടും ഞാൻ പരതി എവിടെ മുഷിഞ്ഞ പുതപ്പുണ്ട്. ഏറെ നാളായി കഴുകിട്ടു എന്ന് തോന്നുന്നു. അവിടെനിന്നും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോ കാലിൽ...