Skip to main content

ആഗ്രങ്ങൾ കൊണ്ടുള്ള ഇരുമ്പഴികൾ

ഇരുമ്പഴികൾ കാൽ ചങ്ങലകളും ഉണ്ടാക്കിയതല്ല ഉണ്ടാകുന്നതാണ് ഞാൻ പോലുമറിയാതെ എന്റ കാലുകളിൽ ഒന്നിനും സമ്മതിക്കാതെ പിടിച്ചു നിർത്തുന്ന ഒന്ന്. ആ കാൽ ചങ്ങലകൾ ശക്തമായ് ബന്ധിച്ചിരിക്കുന്നു. അനങ്ങിയാൽ കാതടിപ്പിക്കുന്ന ഒച്ച കേൾപ്പിക്കുന്ന ഒന്നായ്. ഇരുമ്പുമുറികൾ പണിഞ്ഞത് വേറേ ആരും അല്ല മനസിന്റ വേലിക്കെട്ടുകൾ തന്നെ. ഞാൻ പോലും അറിയാതെ കെട്ടിപ്പൊക്കിയ ഒരു വലിയ ആഴി. എന്തിൽ നിന്നൊക്കെയോ ഒളിച്ചോടിയ ആഗ്രഹങ്ങൾ മാത്രം ചുറ്റും മതിലുകളായ് നിൽക്കുന്നു . സത്യത്തിൽ ഇതിന്റയൊക്കെ ആവശ്യം ഉണ്ടായിരുന്നോ അറിയില്ല. പറ്റാത്ത അല്ലേൽ നടക്കാത്ത ആഗ്രഹങ്ങൾ ഒന്നുചേർന്ന് ഉണ്ടായതാകാം. അല്ല ഉണ്ടായതാണ് ആ ആഗ്രഹങ്ങൾ നടക്കത്തോണ്ടാകാം ചുറ്റും മതിലായ് രൂപപ്പെട്ടത്. കുട്ടിനാളുണ്ടേൽ ഈ ഇരുമ്പു ചങ്ങല എങ്കിലും പൊട്ടിക്കാമായിരുന്നു. ഇപ്പൊ അതും ഇല്ല നഷ്ടങ്ങൾ കുമ്പാരമായുണ്ടാക്കാം ഈ ഇരുട്ടെനെയും ചങ്ങലയെയും ഇഷ്ടപെട്ടത് ആ ഇഷ്ടം എന്നും കാണുമോ അതും അറിയില്ല എന്നാലും ചുറ്റും നടക്കാത്ത ആഗ്രഹങ്ങളും കൂട്ടിനു ഈ ഇരുട്ടും ഇടക്ക് സംസാരിക്കുന്ന ചങ്ങലയും എന്റകൂടെ ഉണ്ടല്ലോ...

Comments

Popular posts from this blog

ആദ്യരാത്രി

സമയം ഒച്ചിനെ പോലെ കടന്ന് പോകുകയാണ് പകലൊക്കെ എന്ത് വേഗത്തിലാണ് സമയം പോയിക്കൊണ്ടിരുന്നത് കൈയ്യിലെ മൊബൈൽ നോക്കി കൊണ്ട് ഇരുന്ന എന്നിക്ക്‌ പലതരം ഓർമകൾ അലയടിക്കാൻ തുടങ്ങി.  പലതും പേടിപ്പിക്കുന്ന ഒന്ന്, ഞാൻ എങ്ങനെ ഇത് ചെയ്യും, മനസ്സിൽ പല കണക്കു കൂട്ടലുകളും കിഴിക്കലുകളും നടത്തി ഒടുവിൽ 12 മണി ആയന്ന് ഉറപ്പു വരുത്തി പതിയെ കിടക്കയിൽ നിന്നും തലപൊക്കി നോക്കി, അതെ എല്ലാരും ഉറങ്ങി കഴിഞ്ഞു.   എന്നാലും മനസ്സിൽ ഒരു ഉൽകണ്ട ഇനി ആരേലും ഉറങ്ങാതിരിക്കുവാണങ്കിലോ,,, പേടിപതിയെ പതിയെ എന്നെ ആക്രമിച്ചു കൊണ്ടേ ഇരുന്നു എന്നാലും മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ഒത്തിരി സമയം വേണ്ടി വന്നു 12:10 ഓടു കൂടി ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു എങ്ങും ഇരുട്ടാണ് ഞാൻ കാത് കൂർപ്പിച്ചു നോക്കി ചീവീടിന്റെ ഒച്ച കതsപ്പിച്ചു കൊണ്ട ഇരുന്നു. ഇതു വരെ ഞാൻ ഇത്രയും ഒച്ചയിൽ ചീവീട് കരയുന്നത് കേട്ടിട്ടില്ല വേണോ വേണ്ടയോ എന്ന ചിന്ത എന്നെ വല്ലാണ്ട് അലട്ടികൊണ്ടേ ഇരുന്നു. ദൈര്യം മുഴുവൻ സംഭരിച്ച് ഞാൻ എഴുന്നേറ്റു നടന്നു,, ഇരുട്ടാണങ്കിലും എന്റെ ബാഗിന്റെ സ്ഥനം എനിക്ക് കൃത്യമായ് ഓർമ്മയുണ്ട്, ബാഗിനെ ലക്ഷ്യമാക്കി നടന്നു. ഓരോ ചുവടും പതിയെ വച...

അതിഥി

 ഇന്നത്തെ പോലെ അല്ല നാളെ. നാളെ എൻ്റെ കൂടെ കിടക്ക പങ്കിടാൻ ഒരു അതിഥി ഉണ്ട്. കണ്ടു സംസാരിച്ചു എന്നതിലുപരി എനിക്ക് ഒന്നുമറിയില്ല അവളെ കുറിച്ച്. അവൾക്കും.. എങ്ങനെ ഞാൻ ഒരു ജീവിതം തുടങ്ങും.  എങ്ങും എത്താത്ത ചിന്തകൾ മുറുകുമ്പോളുംളും പുറത്ത് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സംസാരങ്ങളും ചിരികളും കേൾക്കാം .അവരുടെ സന്തോഷത്തിൽ ഞാൻ പങ്കുചേർന്നിട്ടുണ്ട് പലതവണ.. പക്ഷേ,.....  ഇപ്പോൾ ഞാൻ തന്നെയാണ്   പ്രതി എന്ന് തോന്നിപോകുന്നു.  കലവറക്കു പിന്നിൽ തകൃതിയായി  വള്ളം കളി പരിപാടി നടക്കുന്നുണ്ട്. ഇതു വരെ തീർനില്ലെ എന്ന് ചുമ്മാ മനസ്സിനോട് ചോദിച്ചു. അവരുടെ സന്തോഷം അല്ലേ എന്ന മറുപടിയും ഞാൻ തന്നെ എനിക്ക് നൽകി. അപ്പോഴേക്കും ഒരാൾ വന്നു കൈ തന്നു സ്നേഹം നിറഞ്ഞ കൈ തരീലിൽ, എനിക്ക് ആളെ മനസ്സിലായില്ല എന്നാലും ആ ഒരു ഭാവം പുറത്തു വരാതെ ഞാൻ നന്നായ് ഒരു ചിരി പാസ്സാക്കി. ഇത് പുതുമ ഉള്ളതല്ലല്ലോ അഞ്ച് മണിക്കൂർ ആയ് ഇതാണല്ലോ ചെയ്യുന്നേ മുഷിഞ്ഞാലും ചെയ്തു കൊണ്ടെ ഇരിക്കണം..അതാണല്ലോ നാട്ടുനടപ്പ്.  നാളത്തെ കുറിച്ചുള്ള ഓർമ്മകളാകണം ഇന്നത്തെ എന്നെ പിന്നിലേക്ക്  വലിക്കുന്നത്. നാളെ ഒരാൾ വന്നാൽ ...
അരികിൽ നീ ഇല്ലാത്തപ്പോൾ  അസുരനും നിന്റ ഓർമകളിൽ ദേവനും നിന്റെയൊപ്പം മനുഷ്യനുമാകുന്നു.