എന്നും ആ റോസാ പൂ അവിടെ തന്നെ നിൽപ്പുണ്ട്, എന്നെ നോക്കി കൊണ്ട് എന്തോ പറയാനുള്ളതുപോലെ. എന്താണത്? എൻ്റെ മുഖം താഴ്ന്നു നേരേ നോക്കാനുള്ള ഒരു ഇത് എനിക്ക് വന്നില്ല. എന്നാലും ആ ഭംഗി നോക്കാതെ ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല രണ്ട് B യിലെ ശ്രീജ ചേച്ചി ഒരു തവണ ഒരു റോസാ പൂ തലയിൽ ചൂടി വന്നിരുന്നു. ഞാനും ഒരു തവണ വരും ഈ പൂവും ചൂടി. എല്ലാ ദിവസവും ഞാൻ നോക്കും ആ പടുകൂറ്റൻ മതിൽ ഉണ്ടെങ്കിലും ഗേറ്റിൻ്റെ ഒരു വശത്തു നിന്നും എനിക്കതിനെ കാണാം. എൻ്റെ വരവും കാത്ത് ഒരു രാപകൽ നിൽക്കുവാണെന്ന് എനിക്ക് നന്നായ് അറിയാം, എന്നാലെന്താ ഒരു തവണ ഒരു നിമഷത്തേകെങ്കിലും തമ്മിൽ കാണുന്നുണ്ടല്ലോ അത് തന്നെ ഒരു ഭാഗ്യമാണ് . ജീവൻ എന്തോ വിട്ടിട്ട് പോകുന്ന പോലെ പലപ്പോഴും തോന്നിട്ടുണ്ട്. എന്ത് ചെയ്യാൻ, ആ ഒരു പൂവ് ചോദിച്ചു. എന്നാൽ വീട്ടിലെ അങ്കിൾ അത് തരില്ല എന്ന് തീർത്തു പറഞ്ഞു. പറഞ്ഞ കാരണങ്ങൾ എനിക്ക് മനസ്സിലായതെ ഇല്ല. എന്താ എന്നെ പോലുള്ള ഒരാൾക്ക് ഈ പൂവ് ആഗ്രഹിക്കാൻ പാടില്ലേ എന്ന് മാത്രമേ തോന്നിയുള്ളൂ. ദിവസങ്ങളോളം ഞാൻ ആലോചിച്ചു.ആ ഉത്തരം കണ്ടെത്താൻ കണ്ടെത്തിയ ഉത്തരങ്ങളെല്ലാം ഒന്നിലൊന്ന് വ്യത്യസ്തമായിരുന്നു. ഒരു നാൾ വീണ്ടും ഞാൻ ആ മതിലിൻ്റ...
ഇന്നത്തെ പോലെ അല്ല നാളെ. നാളെ എൻ്റെ കൂടെ കിടക്ക പങ്കിടാൻ ഒരു അതിഥി ഉണ്ട്. കണ്ടു സംസാരിച്ചു എന്നതിലുപരി എനിക്ക് ഒന്നുമറിയില്ല അവളെ കുറിച്ച്. അവൾക്കും.. എങ്ങനെ ഞാൻ ഒരു ജീവിതം തുടങ്ങും. എങ്ങും എത്താത്ത ചിന്തകൾ മുറുകുമ്പോളുംളും പുറത്ത് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സംസാരങ്ങളും ചിരികളും കേൾക്കാം .അവരുടെ സന്തോഷത്തിൽ ഞാൻ പങ്കുചേർന്നിട്ടുണ്ട് പലതവണ.. പക്ഷേ,..... ഇപ്പോൾ ഞാൻ തന്നെയാണ് പ്രതി എന്ന് തോന്നിപോകുന്നു. കലവറക്കു പിന്നിൽ തകൃതിയായി വള്ളം കളി പരിപാടി നടക്കുന്നുണ്ട്. ഇതു വരെ തീർനില്ലെ എന്ന് ചുമ്മാ മനസ്സിനോട് ചോദിച്ചു. അവരുടെ സന്തോഷം അല്ലേ എന്ന മറുപടിയും ഞാൻ തന്നെ എനിക്ക് നൽകി. അപ്പോഴേക്കും ഒരാൾ വന്നു കൈ തന്നു സ്നേഹം നിറഞ്ഞ കൈ തരീലിൽ, എനിക്ക് ആളെ മനസ്സിലായില്ല എന്നാലും ആ ഒരു ഭാവം പുറത്തു വരാതെ ഞാൻ നന്നായ് ഒരു ചിരി പാസ്സാക്കി. ഇത് പുതുമ ഉള്ളതല്ലല്ലോ അഞ്ച് മണിക്കൂർ ആയ് ഇതാണല്ലോ ചെയ്യുന്നേ മുഷിഞ്ഞാലും ചെയ്തു കൊണ്ടെ ഇരിക്കണം..അതാണല്ലോ നാട്ടുനടപ്പ്. നാളത്തെ കുറിച്ചുള്ള ഓർമ്മകളാകണം ഇന്നത്തെ എന്നെ പിന്നിലേക്ക് വലിക്കുന്നത്. നാളെ ഒരാൾ വന്നാൽ ...