എന്നും ആ റോസാ പൂ അവിടെ തന്നെ നിൽപ്പുണ്ട്, എന്നെ നോക്കി കൊണ്ട് എന്തോ പറയാനുള്ളതുപോലെ. എന്താണത്? എൻ്റെ മുഖം താഴ്ന്നു നേരേ നോക്കാനുള്ള ഒരു ഇത് എനിക്ക് വന്നില്ല. എന്നാലും ആ ഭംഗി നോക്കാതെ ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല
രണ്ട് B യിലെ ശ്രീജ ചേച്ചി ഒരു തവണ ഒരു റോസാ പൂ തലയിൽ ചൂടി വന്നിരുന്നു. ഞാനും ഒരു തവണ വരും ഈ പൂവും ചൂടി.എല്ലാ ദിവസവും ഞാൻ നോക്കും ആ പടുകൂറ്റൻ മതിൽ ഉണ്ടെങ്കിലും ഗേറ്റിൻ്റെ ഒരു വശത്തു നിന്നും എനിക്കതിനെ കാണാം.
എൻ്റെ വരവും കാത്ത് ഒരു രാപകൽ നിൽക്കുവാണെന്ന് എനിക്ക് നന്നായ് അറിയാം, എന്നാലെന്താ ഒരു തവണ ഒരു നിമഷത്തേകെങ്കിലും തമ്മിൽ കാണുന്നുണ്ടല്ലോ അത് തന്നെ ഒരു ഭാഗ്യമാണ് . ജീവൻ എന്തോ വിട്ടിട്ട് പോകുന്ന പോലെ പലപ്പോഴും തോന്നിട്ടുണ്ട്. എന്ത് ചെയ്യാൻ,
ആ ഒരു പൂവ് ചോദിച്ചു. എന്നാൽ വീട്ടിലെ അങ്കിൾ അത് തരില്ല എന്ന് തീർത്തു പറഞ്ഞു. പറഞ്ഞ കാരണങ്ങൾ എനിക്ക് മനസ്സിലായതെ ഇല്ല. എന്താ എന്നെ പോലുള്ള ഒരാൾക്ക് ഈ പൂവ് ആഗ്രഹിക്കാൻ പാടില്ലേ എന്ന് മാത്രമേ തോന്നിയുള്ളൂ. ദിവസങ്ങളോളം ഞാൻ ആലോചിച്ചു.ആ ഉത്തരം കണ്ടെത്താൻ കണ്ടെത്തിയ ഉത്തരങ്ങളെല്ലാം ഒന്നിലൊന്ന് വ്യത്യസ്തമായിരുന്നു.
ഒരു നാൾ വീണ്ടും ഞാൻ ആ മതിലിൻ്റെ അരികിൽ എത്തി നോക്കി അവിടെ ആ പൂവ് ഇല്ല. പെട്ടന്ന് എന്തോ ഒന്ന് നെഞ്ചിൽ കുടി പാഞ്ഞു എന്താണെന്ന് എനിക്കറിയില്ല. അത് കണ്ടെത്തൂവാൻ തന്നെ ദിവസങ്ങൾ എടുത്തു.
ഞെട്ടലോടുകൂടി ഞാൻ ആ സത്യം മനസ്സിലാക്കി ആ പൂവ് ഇപ്പോൾ വേറെ ഒരാൾക്ക് സ്വന്തം. ആ ഒരു സത്യം മനസ്സിലാക്കുവാൻ എത്ര നാൾ എടുത്തു എന്ന് എനിക്കറിയില്ല.
പലരും ഇഷ്ടപ്പെട്ട പൂവ് മുടിൽ ചൂടിയിട്ട് അത് ഒന്ന് വാടിയാൽ എടുത്ത് എറിയുകയാണ് പതിവ് അതാകുമോ എന്നൊരു തോന്നൽ, എന്നാലും അങ്കിൾ അങ്ങനെ കൊടുക്കില്ലല്ലോ അത് ഒരു ആശ്വാസം .
എനിക്കു കിട്ടാത്തതാണ് ആ പൂവ് എന്നാലെന്താ ആരുടെങ്കിലും തോട്ടത്തിൽ നല്ല ശോഭയോടു കൂടി നിൽക്കുന്നുണ്ടായാൽ മാത്രം മതി എന്നോരു തോന്നൽ '
ചിലപ്പോൾ അങ്കിൾ നോക്കുന്ന പോലെ എനിക്ക് നോക്കാൻ പറ്റില്ലായിരിക്കും അതാണ് എനിക്ക് കിട്ടാത്തത് .അത് മതി ആ ഒരു ആശ്വാസം ഉണ്ടല്ലോ ' എന്നാലും ഇപ്പോഴും ആ മതിലിനരികിൽ എത്തുന്ന സമയത്ത് ഒരു വിങ്ങലാണ് ഒരിക്കൽ കൂടി ആ പൂവ് അവിടെ ഉണ്ടായിരുന്നങ്കിലോ. എനിക്ക് കിട്ടിയിരുന്നങ്കിലോ എന്ന് മാത്രം
Comments
Post a Comment