Skip to main content

അതിഥി

 ഇന്നത്തെ പോലെ അല്ല നാളെ. നാളെ എൻ്റെ കൂടെ കിടക്ക പങ്കിടാൻ ഒരു അതിഥി ഉണ്ട്. കണ്ടു സംസാരിച്ചു എന്നതിലുപരി എനിക്ക് ഒന്നുമറിയില്ല അവളെ കുറിച്ച്. അവൾക്കും.. എങ്ങനെ ഞാൻ ഒരു ജീവിതം തുടങ്ങും. 



എങ്ങും എത്താത്ത ചിന്തകൾ മുറുകുമ്പോളുംളും പുറത്ത് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സംസാരങ്ങളും ചിരികളും കേൾക്കാം .അവരുടെ സന്തോഷത്തിൽ ഞാൻ പങ്കുചേർന്നിട്ടുണ്ട് പലതവണ.. പക്ഷേ,.....  ഇപ്പോൾ ഞാൻ തന്നെയാണ്  പ്രതി എന്ന് തോന്നിപോകുന്നു. 

കലവറക്കു പിന്നിൽ തകൃതിയായി  വള്ളം കളി പരിപാടി നടക്കുന്നുണ്ട്. ഇതു വരെ തീർനില്ലെ എന്ന് ചുമ്മാ മനസ്സിനോട് ചോദിച്ചു. അവരുടെ സന്തോഷം അല്ലേ എന്ന മറുപടിയും ഞാൻ തന്നെ എനിക്ക് നൽകി. അപ്പോഴേക്കും ഒരാൾ വന്നു കൈ തന്നു സ്നേഹം നിറഞ്ഞ കൈ തരീലിൽ, എനിക്ക് ആളെ മനസ്സിലായില്ല എന്നാലും ആ ഒരു ഭാവം പുറത്തു വരാതെ ഞാൻ നന്നായ് ഒരു ചിരി പാസ്സാക്കി. ഇത് പുതുമ ഉള്ളതല്ലല്ലോ അഞ്ച് മണിക്കൂർ ആയ് ഇതാണല്ലോ ചെയ്യുന്നേ മുഷിഞ്ഞാലും ചെയ്തു കൊണ്ടെ ഇരിക്കണം..അതാണല്ലോ നാട്ടുനടപ്പ്.


 നാളത്തെ കുറിച്ചുള്ള ഓർമ്മകളാകണം ഇന്നത്തെ എന്നെ പിന്നിലേക്ക്  വലിക്കുന്നത്. നാളെ ഒരാൾ വന്നാൽ എന്താകും,  എങ്ങനെ ആകും,  എനിക്ക് ഒരു നിശ്ചയവും ഇല്ല.. ജീവിതം ഇങ്ങനെ ആണോ. ആരോക്കയോ തീരുമാനിക്കുന്നു. ഒരു വഴിക്ക് നമ്മൾ ജീവിക്കുന്നു. കൂടെ തുണയായ് എത്തുന്നവൾ എങ്ങനെയാകും,  ജീവിതത്തിനു തുണയാകുമോ?  അവൾക്കും കാണില്ലേ  മോഹങ്ങൾ. അതു സാധിച്ചു കൊടുക്കാൻ എനിക്ക്  പറ്റുമോ.? അതിലുപരി അവൾക്ക് ഇവിടെ താമസ്സിക്കാൻ കഴിയുമോ ചോദ്യങ്ങൾ ഒട്ടനവധി  ഉണ്ടങ്കിലും,  ഉത്തരങ്ങൾ കണക്കു പരീക്ഷയെ പോലെ തന്നെ  പൂജ്യം ആയിരുന്നു.

 പണ്ട് കൊച്ചച്ചൻ്റ വീട്ടിൽ അവധിക്കാലം കഴിച്ച് കൂട്ടിയത് എൻ്റെ മനസ്സിലേക്ക് ഓടി വന്നു. ആദ്യത്തെ നാല് ദിവസങ്ങൾ പുതുമ നിറഞ്ഞതായിരുന്നു പിന്നീട്  അതിനോട് വിരക്തിയും. രണ്ട് മാസം കഴിച്ച് കൂട്ടിയ പാട് എനിക്കെ അറിയാവു. അങ്ങനെ ആണെങ്കിൽ  പുതുതായ് വരുന്ന അതിഥിയുടെ അവസ്ഥയോ...

 ജീവിതത്തിൻ്റെ പുതിയ ആരംഭം കുറിക്കാൻ എല്ലാം വിട്ടെറിഞ്ഞ് വരുന്ന ഒരാൾ. ഒരു നിമിഷം ഞാൻ ചിന്തിച്ചു. ഞാൻ  ഭൂമിയെകാൾ താഴ്ന്നു പോകുന്ന പോലെ തോന്നി. വരുന്ന ഒരോ മുഖങ്ങളെയും ഇല്ലാത്ത ചിരി കൊണ്ട് അഭിവാദ്യം ചെയ്യുമ്പോഴും ഞാൻ  എന്ന വ്യക്തി താഴ്ന്നു കൊണ്ടേ ഇരുന്നു. സ്ത്രീ എന്നത് എന്റെ മനസ്സിൽ ഉയർന്നു കൊണ്ടും ഇരുന്നു...

Comments

Popular posts from this blog

ആദ്യരാത്രി

സമയം ഒച്ചിനെ പോലെ കടന്ന് പോകുകയാണ് പകലൊക്കെ എന്ത് വേഗത്തിലാണ് സമയം പോയിക്കൊണ്ടിരുന്നത് കൈയ്യിലെ മൊബൈൽ നോക്കി കൊണ്ട് ഇരുന്ന എന്നിക്ക്‌ പലതരം ഓർമകൾ അലയടിക്കാൻ തുടങ്ങി.  പലതും പേടിപ്പിക്കുന്ന ഒന്ന്, ഞാൻ എങ്ങനെ ഇത് ചെയ്യും, മനസ്സിൽ പല കണക്കു കൂട്ടലുകളും കിഴിക്കലുകളും നടത്തി ഒടുവിൽ 12 മണി ആയന്ന് ഉറപ്പു വരുത്തി പതിയെ കിടക്കയിൽ നിന്നും തലപൊക്കി നോക്കി, അതെ എല്ലാരും ഉറങ്ങി കഴിഞ്ഞു.   എന്നാലും മനസ്സിൽ ഒരു ഉൽകണ്ട ഇനി ആരേലും ഉറങ്ങാതിരിക്കുവാണങ്കിലോ,,, പേടിപതിയെ പതിയെ എന്നെ ആക്രമിച്ചു കൊണ്ടേ ഇരുന്നു എന്നാലും മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ഒത്തിരി സമയം വേണ്ടി വന്നു 12:10 ഓടു കൂടി ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു എങ്ങും ഇരുട്ടാണ് ഞാൻ കാത് കൂർപ്പിച്ചു നോക്കി ചീവീടിന്റെ ഒച്ച കതsപ്പിച്ചു കൊണ്ട ഇരുന്നു. ഇതു വരെ ഞാൻ ഇത്രയും ഒച്ചയിൽ ചീവീട് കരയുന്നത് കേട്ടിട്ടില്ല വേണോ വേണ്ടയോ എന്ന ചിന്ത എന്നെ വല്ലാണ്ട് അലട്ടികൊണ്ടേ ഇരുന്നു. ദൈര്യം മുഴുവൻ സംഭരിച്ച് ഞാൻ എഴുന്നേറ്റു നടന്നു,, ഇരുട്ടാണങ്കിലും എന്റെ ബാഗിന്റെ സ്ഥനം എനിക്ക് കൃത്യമായ് ഓർമ്മയുണ്ട്, ബാഗിനെ ലക്ഷ്യമാക്കി നടന്നു. ഓരോ ചുവടും പതിയെ വച...
അരികിൽ നീ ഇല്ലാത്തപ്പോൾ  അസുരനും നിന്റ ഓർമകളിൽ ദേവനും നിന്റെയൊപ്പം മനുഷ്യനുമാകുന്നു.