Skip to main content

ആദ്യരാത്രി

സമയം ഒച്ചിനെ പോലെ കടന്ന് പോകുകയാണ് പകലൊക്കെ എന്ത് വേഗത്തിലാണ് സമയം പോയിക്കൊണ്ടിരുന്നത് കൈയ്യിലെ മൊബൈൽ നോക്കി കൊണ്ട് ഇരുന്ന എന്നിക്ക്‌ പലതരം ഓർമകൾ അലയടിക്കാൻ തുടങ്ങി.

 പലതും പേടിപ്പിക്കുന്ന ഒന്ന്, ഞാൻ എങ്ങനെ ഇത് ചെയ്യും, മനസ്സിൽ പല കണക്കു കൂട്ടലുകളും കിഴിക്കലുകളും നടത്തി ഒടുവിൽ 12 മണി ആയന്ന് ഉറപ്പു വരുത്തി പതിയെ കിടക്കയിൽ നിന്നും തലപൊക്കി നോക്കി, അതെ എല്ലാരും ഉറങ്ങി കഴിഞ്ഞു. 
 എന്നാലും മനസ്സിൽ ഒരു ഉൽകണ്ട ഇനി ആരേലും ഉറങ്ങാതിരിക്കുവാണങ്കിലോ,,, പേടിപതിയെ പതിയെ എന്നെ ആക്രമിച്ചു കൊണ്ടേ ഇരുന്നു എന്നാലും മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ഒത്തിരി സമയം വേണ്ടി വന്നു 12:10 ഓടു കൂടി ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു എങ്ങും ഇരുട്ടാണ് ഞാൻ കാത് കൂർപ്പിച്ചു നോക്കി ചീവീടിന്റെ ഒച്ച കതsപ്പിച്ചു കൊണ്ട ഇരുന്നു. ഇതു വരെ ഞാൻ ഇത്രയും ഒച്ചയിൽ ചീവീട് കരയുന്നത് കേട്ടിട്ടില്ല വേണോ വേണ്ടയോ എന്ന ചിന്ത എന്നെ വല്ലാണ്ട് അലട്ടികൊണ്ടേ ഇരുന്നു. ദൈര്യം മുഴുവൻ സംഭരിച്ച് ഞാൻ എഴുന്നേറ്റു നടന്നു,,
ഇരുട്ടാണങ്കിലും എന്റെ ബാഗിന്റെ സ്ഥനം എനിക്ക് കൃത്യമായ് ഓർമ്മയുണ്ട്, ബാഗിനെ ലക്ഷ്യമാക്കി നടന്നു. ഓരോ ചുവടും പതിയെ വച്ച് നടന്നു തുടങ്ങി . ഉമ്മറത്തെ ക്ലോക്കിന്റെ ഒച്ച നന്നായ് കേൾക്കാം പതിയെ ചുവട് വച്ച് ഞാൻ നിങ്ങി ഒരോ ചുവടു വയ്പ്പിലും ചങ്കിടിപ്പ് കൂടി കൂടി വന്നു, ബാഗിന്റെ അടുത്തു എത്തി  മുൻകൂട്ടി ബാഗ് അടുത്ത് വച്ചത് എന്ത് എളുപ്പമായ് എന്ന് വെറുതെ മനസ്സിൽ പറഞ്ഞു അതിൽ ഒളുപ്പിച്ചു വച്ച സിഗററ്റ് ഞാൻ കൈയിൽ എടുത്തു, വല്ലാത്ത പേടി എന്റെ മനസിൽ വീണ്ടും തിങ്ങിനിറഞ്ഞു, ഇനി അടുത്ത ലക്ഷൃം പുറത്തു കടക്കുക എന്നതാണ്, ജെയിംസ് ബോണ്ടിനെ പോലെ പതിയെ കതകിന്റെ അടുത്തെത്തി താഴ് മെല്ലെ  തുറക്കാൻ .ശ്രമിച്ചു,, തുറക്കാൻ കഴിയുന്നില്ല കൈയിൽ ബലം പ്രയോഗിച്ചാൽ ശബ്ദം കേൾക്കും എന്ന് എനിക്ക് നന്നായ് അറിയാമായിരുന്നു പതിയെ പതിയെ താഴിനെ എന്റെ വരുതിയിൽ കൊണ്ട് വന്ന് ഞാൻ കതക്ക് തുറന്നു,, ഏതോ ബാക്കിന്റെ വാൾട്ട് തുറന്ന സാഹസികനെ പോലെ ഞാൻ മെല്ലെ പുറത്തിറങ്ങി. ചരലുകളിൽ കാലുകൾ മെല്ലെ തലോടി ഞാൻ പുറത്തെത്തി പേടിയും ദൈര്യവും എന്നെ ഒരു പോലെ വേട്ടയാടി എന്നാലും പുറത്തെത്തി കഴിഞ്ഞു എന്ന സന്തോഷം മുഖത്ത് ഉണ്ടായിരന്നു, സിനിമയിലൊക്കെ കാണുന്ന പോലെ ചുണ്ടിലേക്ക് കറക്കി വയ്ക്കണം എന്നൊക്കെ പ്ലാനിൽ ഉണ്ടായിരുന്നു ടെൻഷൻ കാരണം അതൊന്നും നടന്നില്ല. 
ടെൻഷൻ കൂടി കഴിഞ്ഞാൽ തലച്ചോർ 10% പോലും വർക്ക് ചെയ്യത്തില്ലെന്ന് എനിക്ക് മനസ്സിലായ് തിപ്പട്ടി ഇല്ലാണ്ട് എങ്ങനെ ആണ് ഞാൻ ഈ കുന്തം കത്തിക്കുക, ഞാൻ വല്ലാണ്ട് തകർന്നു, വിജയത്തിന്റെ തൊട്ടരികിൽ നിൽക്കുമ്പോൾ തോറ്റ് പോകുന്നവരുടെ മാനസ്സികാവസ്ഥ ഞാൻ ഓർത്തു വീണ്ടും ഭയം എന്ന വികാരം എന്നെ വല്ലാണ്ട് കീഴ്പെടുത്തി ഇനി അകത്ത് കയറി തീപ്പട്ടി എടുമ്പോൾ ആരേലും ഉണർന്നാലോ കൈയിലെ സിഗററ്റ് കാണില്ലേ? സിഗറ്റ് ഇവിടെ വച്ചിട്ട് അകത്ത് പോയ് തീപ്പട്ടി എടുത്താലോ? തിരിച്ചു ഇറങ്ങാൻ പറ്റാത്ത വന്നാൽ ഇത് ഇവിടെ ഇരിക്കുന്നത് എല്ലാരും കാണില്ലേ,, ഭയവും സങ്കോചവും കുറെ അധികം ചോദ്യങ്ങളും വേട്ടയാടി കൊണ്ടേ ഇരുന്നു,,, സംഭരിച്ചു വച്ചിരുന്ന അവസാന തുള്ളി ദൈര്യവും ചോർന്ന് പോയപ്പോൾ ഞാൻ നിസ്സഹായനായ് ഇരുട്ടിൽ തന്നെ നിന്നു. കൈയിൽ ഉണ്ടായിരുന്ന സിഗറ്റ് ദൂരെക്ക് വലിച്ചെറിത്ത് അകത്ത് കയറി കിടക്കയിൽ എത്തി കിടന്നു, എന്ത് വേഗമാണ് ഞാൻ അകത്ത് എത്തിയത് എന്നൊർത്തു അൽഭുതപ്പെട്ടു , മസ്സിൽ ഉണ്ടായിരുന്ന ഒരു ആഗ്രഹം സാധിക്കാൻ കഴിഞ്ഞില്ല എന്നാലും ആരും കണ്ടുകാണില്ല എന്ന ഒരു വിശ്വസം എന്നാൽ ഉണ്ടായി എപ്പോഴും ഞാൻ ഓർക്കും ആരേലും കണ്ടിട്ടുണ്ടാകുമോ? ആർക്കറിയാം

Comments

Popular posts from this blog

അതിഥി

 ഇന്നത്തെ പോലെ അല്ല നാളെ. നാളെ എൻ്റെ കൂടെ കിടക്ക പങ്കിടാൻ ഒരു അതിഥി ഉണ്ട്. കണ്ടു സംസാരിച്ചു എന്നതിലുപരി എനിക്ക് ഒന്നുമറിയില്ല അവളെ കുറിച്ച്. അവൾക്കും.. എങ്ങനെ ഞാൻ ഒരു ജീവിതം തുടങ്ങും.  എങ്ങും എത്താത്ത ചിന്തകൾ മുറുകുമ്പോളുംളും പുറത്ത് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സംസാരങ്ങളും ചിരികളും കേൾക്കാം .അവരുടെ സന്തോഷത്തിൽ ഞാൻ പങ്കുചേർന്നിട്ടുണ്ട് പലതവണ.. പക്ഷേ,.....  ഇപ്പോൾ ഞാൻ തന്നെയാണ്   പ്രതി എന്ന് തോന്നിപോകുന്നു.  കലവറക്കു പിന്നിൽ തകൃതിയായി  വള്ളം കളി പരിപാടി നടക്കുന്നുണ്ട്. ഇതു വരെ തീർനില്ലെ എന്ന് ചുമ്മാ മനസ്സിനോട് ചോദിച്ചു. അവരുടെ സന്തോഷം അല്ലേ എന്ന മറുപടിയും ഞാൻ തന്നെ എനിക്ക് നൽകി. അപ്പോഴേക്കും ഒരാൾ വന്നു കൈ തന്നു സ്നേഹം നിറഞ്ഞ കൈ തരീലിൽ, എനിക്ക് ആളെ മനസ്സിലായില്ല എന്നാലും ആ ഒരു ഭാവം പുറത്തു വരാതെ ഞാൻ നന്നായ് ഒരു ചിരി പാസ്സാക്കി. ഇത് പുതുമ ഉള്ളതല്ലല്ലോ അഞ്ച് മണിക്കൂർ ആയ് ഇതാണല്ലോ ചെയ്യുന്നേ മുഷിഞ്ഞാലും ചെയ്തു കൊണ്ടെ ഇരിക്കണം..അതാണല്ലോ നാട്ടുനടപ്പ്.  നാളത്തെ കുറിച്ചുള്ള ഓർമ്മകളാകണം ഇന്നത്തെ എന്നെ പിന്നിലേക്ക്  വലിക്കുന്നത്. നാളെ ഒരാൾ വന്നാൽ ...

ഈ ഇരുട്ടിൽ ചുറ്റും നിന്റ ഓർമകളാണ്.

ചങ്കിനകത്ത് ഒരു പിടച്ചിലാ. എന്താനറിയില്ല മാഞ്ഞുപോണില്ല കണ്ണിൽ നിന്നും  മനസ്സിൽ നിന്നും. പ്രണയമായിരുന്നില്ല ഒരു തരം ഭ്രാന്തയിരുന്നു നിന്നോട്. കണ്ണീരിലും ചെറുസന്തോഷം കണ്ടെത്താൻ ആസ്വദിക്കാൻ പഠിപ്പിച്ച പ്രണയമേ. ഒരു നിമിഷം കൊണ്ട് എല്ലാണ്ടായാ പിടിച്ചു നിർത്താൻ എന്നെകൊണ്ടായാലും മനസിനെ കൊണ്ടാകില്ല. തോൽപ്പിച്ച് കൊണ്ടിരിക്കുവാണ് മനസിനെ സ്വപ്നങ്ങളെ  എന്നെ തന്നെ, മാംസപേശികളെ പഠിപ്പിച്ചു വച്ചിരിക്കുകയാ ആര് വന്നാലും സുന്ദരമായി ചിരിക്കാൻ. കണ്ണുകളെ വിലങ്ങു വച്ചിരിക്കുകയാ. ഒരു പിടി കണ്ണുനീർ തായേ പോകാതിരിക്കാൻ. എന്നാലും ഒറ്റക്കിരിക്കുമ്പോൾ കൈവിലങ്ങു പൊട്ടിച്ചങ്ങനെ വരും. എപ്പോളും ഒറ്റക്കാണ് ഞാൻ എന്ന് ആരെ പറഞ്ഞു ബോധ്യപ്പെടുത്താനാ. എന്നാലും ഒരു ആശ്വാസം ഈ ഇരുട്ടാണ്. എന്നെ പോലും ഞാൻ കാണുന്നില്ലലോ. പറഞ്ഞു പഠിപ്പിക്കാനും കരഞ്ഞു തീർക്കാനും ഇതിലും നല്ല സ്ഥലം വേറെ എല്ല. എവിടെ അഭയം തേടുന്നുവോ അവിടെ ഇഷ്ടം തോന്നും എന്നുപറയണത് ചുമ്മാതല്ല. ഇഷ്ടമാണ്. കാരണം ഈ ഇരുട്ടിൽ ചുറ്റും നിന്റ ഓർമകളാണ്. എനിക്ക് മാത്രം ഒരുക്കാനുള്ള ഒരു പിടി ഓർമകൾ. ജീവിക്കാൻ അത് മതിയോ എന്നറിയില്ല എന്ന ഒന്ന് കണ്ണുനനക്കാൻ അത് ധാരാളമാണ്