Skip to main content

ഒരു സാധാരണക്കാരൻ

രാവിലെ തന്നെ പതിവ് പോലെ കുഴിലിന്റെ നാഥത്തിനുപകരം പ്രിയതമയുടെ നാഥവും കൂടെ കുട്ടി കുറുമ്പതിയുടെ കിലുകിലാ ഒച്ചയും. എന്താ കാര്യം ഒന്നും മനസിലായില്ല. ഉമ്മറത്ത് വന്ന് അവൾ ഇട്ട കാട്ടാൻകാപ്പിയും കുടിച്ചോണ്ടിരുന്നപ്പോൾ കാര്യം ഏറെ കുറെ മനസിലായി മോൾക്ക് ഫീസ് കെട്ടണം. അഹ്ഹ കെട്ടാം എന്നോർത്ത് പത്രം തിരഞ്ഞപ്പോ പത്രം വന്നിട്ടില്ല. കാൽ ചായ കുടിച്ചപോലെക്കും പത്രം എത്തി കൂടെ ഒരു ചെറു പുഞ്ചിരിയോടെ പാത്രകാരനും 3 മാസത്തെ കാശ്‌ കൊടുക്കാനുണ്ടത്ര്യ തരാം എന്ന് പറഞ്ഞൂ അവനെ പറഞ്ഞയച്ചു കുളിച് കൊലയിലെത്തിയപോലെക്കും സുന്ദരി കുട്ടി സ്കൂളിലേക്കുള്ള ഓട്ടത്തിലായിരുന്നു. അവക്കുള്ള പ്രാതൽ കൊടുക്കുകയാണവൾ. ഒന്നും നോക്കില്ല പതിവ് പോലെ ഓട്ടോയുടെ ചാവിയും എടുത്ത് ഇറങ്ങി അവൾ പുറകിൽ നിന്നും ഒന്നും കഴിക്കുന്നില്ലെന്നു ചോദിച്ചു. ഒന്നും മിണ്ടില്ല. രാജകുമാരിയെ പോലെ ജീവിക്കാൻ വിളിച്ചിറക്കികൊണ്ടു വന്നതാ ഒന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല ഒന്നും വേണം എന്ന് അവൾ പറഞ്ഞിട്ടില്ല ഇത്വരെ .. സവാരി വളരെ മോശമാണ്... ആളുകളെ കുറ്റം പറയാൻ പറ്റില്ല. അവർക്കും തോന്നണ്ടെ പോണേന്ന് കുറച്ചു ഓട്ടം കിട്ടി. സന്ധ്യ ആയപോലെക്കും ഒരു 500 രൂപയുടെ ഓട്ടം കിട്ടി എന്ന പെട്രോൾ എല്ലാണ്ട് വണ്ടി ഒട്ടികുന്ന വിദ്യ അറിയില്ലല്ലോ. ഉള്ള പൈസ നുള്ളി പെറുക്കി പെട്രോൾ അടിച്ചു. ഇടക്കുള്ള ചായ കൂടിയാണ് ആകെ ഒരു ആശ്വാസം. ഇരുട്ടു വീന്നുതുടങ്ങിയപോലെക്കും ഒരു ഓട്ടം കുടി കിട്ടി, അവർ പിന്നിൽ ഇരുന്നു എന്തൊക്കയോ പറയുണ്ട് ഞാൻ അതൊന്നും കാര്യമാക്കില്ല. അവരെയും ഇറക്കി 80 രൂപ മേടിച്ചു ഞാൻ തിരിച്ചു വീട്ടിലേക്കു മടങ്ങി. ഇടക്ക് എന്തോ ശബ്‌ദം കേട്ട് തിരിന്നു നോക്കിയപ്പോൾ ഒരു പൊതി അതിൽ കിടക്കുന്നു. ഭഭ്രമായി പൊതിഞ്ഞു വച്ചിരികണ ഒന്ന് അത് കയ്യിൽ എടുത്തപ്പോൾ മനസിലായ് പണമാണ്. കുറച്ചധികം ഉണ്ട് . അപ്പോളേക്കും സ്കൂൾ ഫീസും പാൽകാരനും പാത്രകാരനും എല്ല. ഓടി മറഞ്ഞു. ഒന്നും നോക്കിയില്ല വണ്ടി തിരിച്ചു ആ ആളിന്റെ സ്ഥലത്തേക്ക് വിട്ടു. അടുത്തെത്താറായപ്പോൾ പതുങ്ങി നിന്ന കാക്കികാർ ചാടിവീണു വണ്ടി നിർത്തിച്ചു. എന്തൊക്കയോ പറഞ്ഞു 100 രൂപ പെറ്റി അടിച്ചു അടക്കാനായി പോക്കറ് തപ്പിയപ്പോൾ 80 രൂപയും കുറച്ചു ചില്ലറയും മാത്രം. അതെല്ലാം നുള്ളി പെറുക്കി ഞാൻ നോക്കി 95 രൂപയെ ഉള്ളു. പെറ്റി അടക്കാൻ പോലും 5 രൂപ വേണം. ഞാൻ എന്താ കീശ മുഴുവൻ തപ്പി പോരഞ്ഞെന് വണ്ടിയിലും നോക്കി 5 രൂപ ഇല്ല. SI പറഞ്ഞു നാളെ സ്റ്റേഷനിൽ കൊണ്ട് വന്നു പെറ്റി അടച്ചാൽ മതി. ഞാൻ വീണ്ടും അവസാന യാത്രികന്റെ വീട്ടിലേക്ക് യാത്ര തുടർന്നു. അവിടെ എത്തിയപ്പോൾ കണ്ടു അവർ തിരയുകയാണ് എന്തൊക്കയോ. ഞാൻ ആ പൊതി അവരെ ഏല്പിച്ചു എന്തോ കളഞ്ഞു പോയ ജീവൻ കിട്ടിയ ഒരു അനുഭൂതിയായിരുന്നു അവർക്ക് സന്തോഷത്തോട് അവർ ഒരു 1000 രൂപ എന്റ മുന്നിലേക്ക് നീട്ടി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു "വേണ്ട. നിങ്ങളുടെ കാര്യം നടകട്ടേ എനിക്ക് വേണ്ടത് നേരത്തെ തന്നുവല്ലോ" ഓട്ടോ എടുത്ത് വീട്ടിലേക്ക് യാത്രയായ് .. വീട്ടിൽ എത്തി മോൾ ഉറക്കത്തിലാണ്. അവൾ ആണേൽ എന്നെയും നോക്കി ഇരുപ്പാണ് ഞാനും അവളും ഒത്തിരുന്നു അത്തായം കഴിച്ചു. കിടക്കുമ്പോളും അവൾ പറഞ്ഞത് കൊച്ചിന്റ സ്കൂൾ ഫീസ് ആയിരുന്നു. ചുമ്മാ മനസങ്ങു ഓർത്തു ആ 1000 രൂപ മേടിച്ചിരുന്നങ്കിലോ.? വീണ്ടും മനസാക്ഷി പറഞ്ഞുഞ്ഞു അത് നിന്റെ കീശയിലെ കാശല്ല.... എന്തൊക്കയോ ആലോചിച്ച് ഉറക്കം വന്നതും പോയതും അറിഞ്ഞില്ല പതിവ് ബഹളങ്ങൾക്കിടയിൽ ഞാൻ വീണ്ടും ഉണർന്നു ചായയും കുടിച്ച് കുട്ടിച്ച് വണ്ടിയുടെ ചാവി എടുത്തപ്പോൾ പതിവുപോലെ ഇന്നും തോന്നി ഇന്ന് എല്ലാം ശരിയാകും

Comments

Popular posts from this blog

ആദ്യരാത്രി

സമയം ഒച്ചിനെ പോലെ കടന്ന് പോകുകയാണ് പകലൊക്കെ എന്ത് വേഗത്തിലാണ് സമയം പോയിക്കൊണ്ടിരുന്നത് കൈയ്യിലെ മൊബൈൽ നോക്കി കൊണ്ട് ഇരുന്ന എന്നിക്ക്‌ പലതരം ഓർമകൾ അലയടിക്കാൻ തുടങ്ങി.  പലതും പേടിപ്പിക്കുന്ന ഒന്ന്, ഞാൻ എങ്ങനെ ഇത് ചെയ്യും, മനസ്സിൽ പല കണക്കു കൂട്ടലുകളും കിഴിക്കലുകളും നടത്തി ഒടുവിൽ 12 മണി ആയന്ന് ഉറപ്പു വരുത്തി പതിയെ കിടക്കയിൽ നിന്നും തലപൊക്കി നോക്കി, അതെ എല്ലാരും ഉറങ്ങി കഴിഞ്ഞു.   എന്നാലും മനസ്സിൽ ഒരു ഉൽകണ്ട ഇനി ആരേലും ഉറങ്ങാതിരിക്കുവാണങ്കിലോ,,, പേടിപതിയെ പതിയെ എന്നെ ആക്രമിച്ചു കൊണ്ടേ ഇരുന്നു എന്നാലും മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ഒത്തിരി സമയം വേണ്ടി വന്നു 12:10 ഓടു കൂടി ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു എങ്ങും ഇരുട്ടാണ് ഞാൻ കാത് കൂർപ്പിച്ചു നോക്കി ചീവീടിന്റെ ഒച്ച കതsപ്പിച്ചു കൊണ്ട ഇരുന്നു. ഇതു വരെ ഞാൻ ഇത്രയും ഒച്ചയിൽ ചീവീട് കരയുന്നത് കേട്ടിട്ടില്ല വേണോ വേണ്ടയോ എന്ന ചിന്ത എന്നെ വല്ലാണ്ട് അലട്ടികൊണ്ടേ ഇരുന്നു. ദൈര്യം മുഴുവൻ സംഭരിച്ച് ഞാൻ എഴുന്നേറ്റു നടന്നു,, ഇരുട്ടാണങ്കിലും എന്റെ ബാഗിന്റെ സ്ഥനം എനിക്ക് കൃത്യമായ് ഓർമ്മയുണ്ട്, ബാഗിനെ ലക്ഷ്യമാക്കി നടന്നു. ഓരോ ചുവടും പതിയെ വച...

അതിഥി

 ഇന്നത്തെ പോലെ അല്ല നാളെ. നാളെ എൻ്റെ കൂടെ കിടക്ക പങ്കിടാൻ ഒരു അതിഥി ഉണ്ട്. കണ്ടു സംസാരിച്ചു എന്നതിലുപരി എനിക്ക് ഒന്നുമറിയില്ല അവളെ കുറിച്ച്. അവൾക്കും.. എങ്ങനെ ഞാൻ ഒരു ജീവിതം തുടങ്ങും.  എങ്ങും എത്താത്ത ചിന്തകൾ മുറുകുമ്പോളുംളും പുറത്ത് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സംസാരങ്ങളും ചിരികളും കേൾക്കാം .അവരുടെ സന്തോഷത്തിൽ ഞാൻ പങ്കുചേർന്നിട്ടുണ്ട് പലതവണ.. പക്ഷേ,.....  ഇപ്പോൾ ഞാൻ തന്നെയാണ്   പ്രതി എന്ന് തോന്നിപോകുന്നു.  കലവറക്കു പിന്നിൽ തകൃതിയായി  വള്ളം കളി പരിപാടി നടക്കുന്നുണ്ട്. ഇതു വരെ തീർനില്ലെ എന്ന് ചുമ്മാ മനസ്സിനോട് ചോദിച്ചു. അവരുടെ സന്തോഷം അല്ലേ എന്ന മറുപടിയും ഞാൻ തന്നെ എനിക്ക് നൽകി. അപ്പോഴേക്കും ഒരാൾ വന്നു കൈ തന്നു സ്നേഹം നിറഞ്ഞ കൈ തരീലിൽ, എനിക്ക് ആളെ മനസ്സിലായില്ല എന്നാലും ആ ഒരു ഭാവം പുറത്തു വരാതെ ഞാൻ നന്നായ് ഒരു ചിരി പാസ്സാക്കി. ഇത് പുതുമ ഉള്ളതല്ലല്ലോ അഞ്ച് മണിക്കൂർ ആയ് ഇതാണല്ലോ ചെയ്യുന്നേ മുഷിഞ്ഞാലും ചെയ്തു കൊണ്ടെ ഇരിക്കണം..അതാണല്ലോ നാട്ടുനടപ്പ്.  നാളത്തെ കുറിച്ചുള്ള ഓർമ്മകളാകണം ഇന്നത്തെ എന്നെ പിന്നിലേക്ക്  വലിക്കുന്നത്. നാളെ ഒരാൾ വന്നാൽ ...
അരികിൽ നീ ഇല്ലാത്തപ്പോൾ  അസുരനും നിന്റ ഓർമകളിൽ ദേവനും നിന്റെയൊപ്പം മനുഷ്യനുമാകുന്നു.