അടർന്നു വീണു കിടന്ന അക്ഷരങ്ങളെ അടുക്കി വച്ചു.... കുറച്ചു കഴിഞ്ഞപ്പോ ഓരോ വാക്കിനായി അർഥം ഉണ്ടായി.... ആ അർഥങ്ങൾ ചില വാക്കിന്റ കടന്നു വരവോടെ ആണന്നു മാത്രം. അർഥം വന്ന പുറത്തെടുത്തു മാറ്റി നിർത്തിയപ്പോ വെറും അർത്ഥശൂന്യമായ ഒറ്റ പെട്ട വാക്കുകളായി തോന്നി. തോന്നലുകൾ മാത്രമല്ല അതായിരുന്നു സത്യം. അർത്ഥമുള്ള വാക്കുകളെ കുട്ടിയോജിപിക്കാൻ നോക്കി അവ വീണ്ടും അര്ഥശൂന്യം ആയി തന്നെ തുടന്നു. അകത്തുള്ള പാല വാക്കുകളെയും പുറത്തെത്തിച്ചു നോക്കി എന്നിട്ടും അർത്ഥശൂന്യം തന്നെ. പല ആവർത്തി നോക്കിയെങ്കിലും. മാറ്റമില്ലാത്തവനെ പോലെ നില്കുവായിരുന്നു. എങ്ങനെയോ തൂലികയിൽ നിന്നും ഒരു തുള്ളി വാക്കുകൾക്കിടയിൽ പതിച്ചു. ഒളിഞ്ഞു നിന്ന അർഥങ്ങൾ ഓരോന്നായ് പുറത്തു വന്നു ആകെ വേണ്ടി വന്നത് ഒരു തുള്ളു മഷി. ഒരു കുത്ത്. ഫുൾ സ്റ്റോപ്പ്. ഓരോന്നിനെയും ഓരോന്നായി വേര്തിരികണ ഒരു ഒരു അക്ഷരം. അതിന്റ ആവശ്യകത വളരെ അത്യാവശ്യം ആണ്. ഒരു സ്റ്റോപ്പ് ഒരു എതിനോക്കിൽ. അടുത്തിലേക്കുള യാത്രയുടെ തുടക്കം. അതിന്റ അവസാനം എല്ലാം ഈ ഒന്നിൽ ഒതുങ്ങുന്നു.
സമയം ഒച്ചിനെ പോലെ കടന്ന് പോകുകയാണ് പകലൊക്കെ എന്ത് വേഗത്തിലാണ് സമയം പോയിക്കൊണ്ടിരുന്നത് കൈയ്യിലെ മൊബൈൽ നോക്കി കൊണ്ട് ഇരുന്ന എന്നിക്ക് പലതരം ഓർമകൾ അലയടിക്കാൻ തുടങ്ങി. പലതും പേടിപ്പിക്കുന്ന ഒന്ന്, ഞാൻ എങ്ങനെ ഇത് ചെയ്യും, മനസ്സിൽ പല കണക്കു കൂട്ടലുകളും കിഴിക്കലുകളും നടത്തി ഒടുവിൽ 12 മണി ആയന്ന് ഉറപ്പു വരുത്തി പതിയെ കിടക്കയിൽ നിന്നും തലപൊക്കി നോക്കി, അതെ എല്ലാരും ഉറങ്ങി കഴിഞ്ഞു. എന്നാലും മനസ്സിൽ ഒരു ഉൽകണ്ട ഇനി ആരേലും ഉറങ്ങാതിരിക്കുവാണങ്കിലോ,,, പേടിപതിയെ പതിയെ എന്നെ ആക്രമിച്ചു കൊണ്ടേ ഇരുന്നു എന്നാലും മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ഒത്തിരി സമയം വേണ്ടി വന്നു 12:10 ഓടു കൂടി ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു എങ്ങും ഇരുട്ടാണ് ഞാൻ കാത് കൂർപ്പിച്ചു നോക്കി ചീവീടിന്റെ ഒച്ച കതsപ്പിച്ചു കൊണ്ട ഇരുന്നു. ഇതു വരെ ഞാൻ ഇത്രയും ഒച്ചയിൽ ചീവീട് കരയുന്നത് കേട്ടിട്ടില്ല വേണോ വേണ്ടയോ എന്ന ചിന്ത എന്നെ വല്ലാണ്ട് അലട്ടികൊണ്ടേ ഇരുന്നു. ദൈര്യം മുഴുവൻ സംഭരിച്ച് ഞാൻ എഴുന്നേറ്റു നടന്നു,, ഇരുട്ടാണങ്കിലും എന്റെ ബാഗിന്റെ സ്ഥനം എനിക്ക് കൃത്യമായ് ഓർമ്മയുണ്ട്, ബാഗിനെ ലക്ഷ്യമാക്കി നടന്നു. ഓരോ ചുവടും പതിയെ വച...
Comments
Post a Comment